തിരുവനന്തപുരം∙ നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. യുവാവിന്റെ വീട്ടിൽ വിവരം അറിയിച്ചെങ്കിലും വീട്ടുകാർ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടൻ പറഞ്ഞു.

അഹാനയോടുള്ള ആരാധന മൂത്ത് താരത്തെ കാണാന്‍ വീട്ടില്‍ എത്തിയെന്നും ഗൂഗിള്‍ മാപ്പാണ് വഴി കാട്ടിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് അറിയുന്നത് . അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളില്‍ വാര്‍ത്തായയിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തി-ഇതാണ് ഫസിലുള്ള അകബ്‌റിന്റെ കുറ്റസമ്മത മൊഴി. ഗേറ്റ് ചാടിക്കടന്നതിന് തെളിവായി വീഡിയോ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *