സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം-487, കോഴിക്കോട്-439, കൊല്ലം- 399, തിരുവനന്തപുരം- 313, കോട്ടയം-311, തൃശൂര്‍- 301, ആലപ്പുഴ- 271, മലപ്പുറം-220, പാലക്കാട്- 162, ഇടുക്കി -117, പത്തനംതിട്ട-117, കണ്ണൂര്‍-115, വയനാട്-67, കാസര്‍കോട്-42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 10 പേരില്‍ വകഭേദം വന്ന വൈറസിനെ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. ഇതുവരെ ആകെ 92,89,304 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.അതേസമയം ഇന്ന് 17 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,624 ആയി.

Leave a Reply

Your email address will not be published. Required fields are marked *