25,07,556 ആളുകള്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 25,07,556 ആളുകള്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 28 ന് ഉച്ചയ്ക്ക് രണ്ട് മണി വരെയുളള കണക്കുകളാണ് പുറത്തുവിട്ടത്. ദിവസേനയുള്ള കൊറോണ കുത്തിവെയ്പ്പുകളുടെ എണ്ണവും ഉയര്‍ന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവ് ആദ്യം 3,374 സെഷനുകളിലായാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നത് 7,764 സെഷനുകളായി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 25 ലക്ഷത്തിലേറെ ആളുകള്‍ക്ക് കുത്തിവെയ്പ്പ് നടത്തിക്കഴിഞ്ഞതായും രാജേഷ് ഭൂഷണ്‍ അറിയിച്ചു.ആറ് ദിവസം കൊണ്ട് പത്ത് ലക്ഷം പേരില്‍ കുത്തിവെയ്പ്പ് നടത്തിയ ഏക രാജ്യമാണ് ഇന്ത്യ. യുഎസ്, യുകെ, സ്‌പെയിന്‍, യുഎഇ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഏറ്റവും വേഗത്തില്‍ രാജ്യത്തെ കൊറോണ മഹാമാരിയില്‍ നിന്നും രക്ഷിക്കാനായി കുത്തിവെയ്പ്പ് നടത്തിയ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *