കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി പതിനൊന്നോടെ ഉറങ്ങാന്‍കിടന്ന ഇയാള്‍ രാവിലെയായിട്ടും എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് സംശയം തോന്നിയ വീട്ടുജോലിക്കാരി വിളിച്ചപ്പോഴാണ് അനക്കമില്ലാത്തെ നിലയില്‍ കണ്ടത്.

ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമ്മ: ലക്ഷ്മി. ഏകസഹോദരി: പ്രഭാവതി. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *