തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഇടപെടല്‍ പൊളിഞ്ഞു.. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാത്രിയിൽ നേതാക്കളും സമരക്കാരും നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.. നേരത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ച നടത്തിയിരുന്നു.ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഇതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്ന് റഹീമിനോട് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
സമരം തുടരുമെന്നാണ് പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ ചർച്ചക്ക് ശേഷം പ്രതികരിച്ചത് .
2021-02-13
