ഒടുവിൽ കാര്യങ്ങൾ പിടുത്തം വിട്ടുപോവുമെന്ന ഭീതിയോ ! പിഎസ്‍സി സമരത്തില്‍ ഒത്തുതീര്‍പ്പിനായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഈ രാത്രിയിലും
നേതാക്കളും സമരക്കാരും ചര്‍ച്ച നടത്തുകയാണ്. നേരത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ച നടത്തിയിരുന്നു.ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഇതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്ന് റഹീമിനോട് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ചർച്ച തുടരുകയാണ്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയപരമായി ജനങ്ങൾക്കിടയിൽ ഈ നിയമനവിവാദവും വളരെ സർക്കാരിനെ അങ്കലാപ്പിലാകുന്ന സമയത്താണ് ഈ ചര്ച്ച എന്നതും ശ്രദ്ധയ മാണ്

Leave a Reply

Your email address will not be published. Required fields are marked *