കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. ചെന്നൈയില്‍ നിന്നും തലശേരിക്ക് പോയ യാത്രക്കാരിയെ ആണ് പിടികൂടിയത്. സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത് ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. പിടിയിലായ സ്ത്രീയുടേതാണോ സ്ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *