പോലീസുകാരന് സസ്പെന്‍ഷൻ; വീണ്ടും വിവാദനടപടിയുമായി  കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ

കൊച്ചി.പോലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെൻഡ്‌ ചെയ്തു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങറെയുടേതാണ് വിവാദ നടപടി. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് സസ്പെൻഷനെന്നാണ് ഉത്തരവിൽ പറയുന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെയാണ് ഡിസിപി സസ്പെൻഡ്‌ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെയാണ് നടപടി. ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കോഫീ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെയാണ് ഡിസിപി സസ്പെൻഡ്‌ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെയാണ് നടപടി. ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു.

1 Comment

  1. വാർത്തകൾ നല്ലത്! ഒരു കാര്യം പല ആവർത്തി വായിക്കുന്നവൻ്റെ ക്ഷമ പരിശോധിക്കുന്ന പരിപാടിയാണ് സാർ —

Leave a Reply to പ്രദീപ് കുമാർ കെ Cancel reply

Your email address will not be published. Required fields are marked *