മധുവിന്റെ കൊലപാതകം: കുറ്റപത്രം സമര്‍പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പന്ത്രണ്ടു പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

മുക്കാലി സ്വദേശികളായ കിളയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), പടിഞ്ഞാറെ പള്ള കുരിക്കള്‍ സിദ്ധീഖ് (38), തൊട്ടിയില്‍ ഉബൈദ് (25), വിരുത്തിയില്‍ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുരിക്കട സതീഷ് (39), ചെരിവില്‍ ഹരീഷ് (34), ചെരുവില്‍ ബിജു (41) എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.

കുറ്റപത്രത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *