വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് സൂചന. ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ് പൊതുവെ കണകാക്കപ്പെടുന്നതെന്നും എന്നാല്‍ ഈ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

സിനിമയുടെ പേര് കാരണമാകാം ഇത്തരം ഒരു പറച്ചില്‍ എന്ന് സംവിധായകന്‍ പറയുന്നു. ഈ സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം പോക്കിരിരാജയിലേത് തന്നെയായിരിക്കും. പോക്കിരിരാജയില്‍ നിന്ന് മമ്മൂട്ടി മാത്രമായിരിക്കും രാജ 2ല്‍ ഉണ്ടാവുക എന്നാണ് സൂചന. പൃഥ്വിരാജ് ഇല്ലെങ്കിലും ദുല്‍ക്കര്‍ സല്‍മാന്‍ രാജ 2ല്‍ അഭിനയിക്കാനാണ് സാധ്യത. അങ്ങനയെങ്കില്‍ മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായി രാജ 2 മാറും. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ ടോമിച്ചന്‍ മുളകുപ്പാടമായിരിക്കും നിര്‍മ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *