മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സ്മാരകവും പ്രതിഷ്ഠയും സ്ഥാപിക്കണം  ഹനുമാൻ സേവാ ഭാരത്

മലയാള ഭാഷക്ക് രൂപവും ഭാവവും നൽകിയ ആചര്യൻ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻന് ഉചിതമായ രീതിയിൽ സ്മാരകവും പൂർണ്ണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ AM ഭക്തവത്സലൻ ആവശ്യപ്പെട്ടു കേരളത്തിൽ ഒരു ലക്ഷം മെബർമാരെ അംഗമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രശാന്തി ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങ് ഹിന്ദു മഹാസഭ സൗത്ത് സോൺ ഓർഗനൈസിങ്ങ് സെക്രട്ടറി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദ ഭദ്ര ദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. വാസുദേവ പിള്ള അദ്ധ്യക്ഷത വഹിച്ചു. രാമാസ് വേങ്ങേരി , ശശി സ്വമി വയനാട്, സംഗീത് ചേവായൂർ , പുരുഷു സ്വാമി, മോഹന കൃഷ്ണൻ വൈദ്യർ , പുരുഷു മാസ്റ്റർഎന്നിവർ സംസാരിച്ചു. ചടങ്ങിൽ മെബർഷിപ്പ് വിതരണവും ഹനുമാൻ ചാലീസ വിതരണവും നടത്തി. സത്യജിത്ത് സ്വതവും P ജഗീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *