ചെന്നൈ:തമിഴ് ഹാസ്യനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് താരം ബിജെപിയില്‍ അംഗത്വമെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഡിഎംകെയുമായി സെന്തില്‍ സഹകരിച്ചിരുന്നു.എന്നാല്‍ താന്‍ ഇപ്പോള്‍ എഡിഎംകെയുമായി സഹകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തില്‍ പറഞ്ഞു.ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സെന്തില്‍ പങ്കെടുത്തിരുന്നു. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *