പാ​ല​ക്കാ​ട്: ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ട്ട​ണ​വു​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ശ്രീ​ധ​ര​ന്‍ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.രാഷ്ട്രീയമല്ല, നാടിന്‍റെ വികസനമാണ് ലക്ഷ്യം. പാലക്കാട്ടെ യുവാക്കളില്‍ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചരണം. പ്രായക്കൂടുതല്‍ അനുഭവസമ്പത്താകുമെന്നും അഞ്ച് കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച പട്ടണമാക്കും എന്നും ശ്രീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *