Kozhikode: നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം. പന്തീരക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയി. ഭോപാലിലെ പ്രത്യേക ലാബില്‍വെച്ചാണ് പരിശോധന നടത്തിയത്. നിപ്പ വൈറസ് വവ്വാലില്‍ നിന്ന് അല്ല പരന്നതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.
പന്തീരക്കരയില്‍ നിന്നടക്കമുള്ള വവ്വാലുകളിലാണ് പരിശോധന നടത്തിയത്. ഈ വവ്വാലുകളില്‍ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല.വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണ്. അതേസമയം, പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. വിശദമായ പരിശോധന നടക്കുകയാണ്.
2018-05-25

