എല്‍.ഡി.എഫിന്‍ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ന്റെ ആരാധകരുടെ പ്രചാരണ ബോര്‍ഡുകള്‍. പി.ജയരാജന്‍ന്റെ ചിത്രം വെച്ച്‌ കൊണ്ട് “ഞങ്ങടെ ഉറപ്പാണ് പി.ജെ ” എന്ന് ബോര്‍ഡാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

പോരാളികളുടെ പേരിലാണ് പി.ജയരാജന്‍ന്റെ ചിത്രം പതിച്ച്‌ കൊണ്ടുള്ള പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആര്‍ വി മെട്ടയിലെ റോഡരികിലാണ് വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പി.ജയരാജനെ അനുകൂലിച്ച്‌ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.പിജെ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *