ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ്. സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് പോസിറ്റീവായെന്നും കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശം മാനിച്ച്‌ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്നെയും രാജ്യത്ത് മറ്റു കൊവിഡ് രോഗികളെയും സഹായിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ നടന്ന ലോക റോഡ് സേഫ്റ്റി ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ അദ്ദേഹം നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *