കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.’ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ‘ ഗീത ഗോവിന്ദം ‘ ഫെയിം രശ്മികാ മന്ദാണയാണ്. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ.
ദക്ഷിണേന്ത്യൻ    സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ യോഗി ബാബു,ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ “കെജിഎഫ് ” എന്ന സിനിമിലൂടെ വില്ലനായി എത്തിയ റാം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ചിമ്പു, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ പാടിയ സുൽത്താനിലെ ഗാനങ്ങൾക്കും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ട്രെയിലർ ഇരുപത്തി നാലു മണിക്കൂർ കൊണ്ട് മൂന്നു മില്യൺ കാഴ്ചക്കാരെ നേടി ട്രെൻഡിങ്ങായി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കയാണ് .വിവേക് – മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം. ഡ്രീം വാരിയർ പിക്ചേഴ്‌സിൻ്റെ ബാനറിൽ എസ്. ആർ. പ്രകാശ്ബാബു,എസ്. ആർ. പ്രഭു എന്നിവർ നിർമ്മിച്ച “സുൽത്താൻ” ഫോർച്യുൺ സിനിമാസാണ് കേരളത്തിൽ റീലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *