ഇരട്ട വോട്ടുകളുടെ വിവരവുമായി യുഡിഎഫ് വെബ്സൈറ്റ്

കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂര്‍ണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്.

ആദ്യഘട്ടത്തില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി 15 മിനിട്ടുനേരം പ്രവര്‍ത്തിപ്പിച്ച് നോക്കിയിരുന്നു. ഈ സമയത്ത് 18,000 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചുവെന്ന് കെ.പി.സി.സി വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ്ണ വിവരവും ഇതില്‍ ലഭ്യമാണ്. കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *