തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്. അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം. ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. േഹാട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്സീൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കും. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *