സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല. ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാറുകൾ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ.എന്നാൽ വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു.  ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്,നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.കഴിഞ്ഞ വർഷത്തെ പോലെ വീണ്ടും ഓൺലൈൻ ആപ്പ് വഴി പ്രവർത്തിക്കാൻ ആണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *