ആവശ്യക്കാർക്ക് മദ്യം വീട്ടിലേക്ക് ; ബെവ്കോ ഹോം ഡെലിവറി അടുത്ത ആഴ്ച മുതൽ

ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും.  തീരുമാനം 10 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. സർക്കാർ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മദ്യശാലകൾക്കു പുറത്ത് വെർച്വൽ ക്യൂ ഉണ്ടാക്കാനായി ബെവ് ക്യൂ എന്ന ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയർകോഡ് ടെക്‌നോളജീസ് ബിവറേജസ് കോർപ്പറേഷനെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ, വെർച്വൽ ക്യൂവിനെക്കാൾ നല്ലത് ഹോം ഡെലിവറി സംവിധാനമാണെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *