കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫും നല്‍കിയ ഹര്‍ജിയിലും വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *