ഗോവ: കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഗോവയിലെ കോല്‍ വ ബീച്ചിലാണ് സംഭവം.

ഇന്‍ഡോറില്‍ നിന്നെത്തിയ മൂന്ന് ടൂറിസ്റ്റുകളാണ് പ്രതികള്‍. ഇതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഒരാള്‍ ഒളിവിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി സമീപ ഗ്രാമവാസിയാണ്. കാമുകന്റെ കണ്‍മുന്‍പിലായിരുന്നു പീഡനം നടന്നത്. സഞ്ജീവ് ധനഞ്ജ് യ് പല്‍ (23), രാം സന്തോഷ് ഭരിയ (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. കാണാതായ പ്രതിക്കായി അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *