തൃശൂർ : തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത് കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി പേർ അലഞ്ഞു നടക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ കോളേജ് അധികൃതരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ നൂറ്റിയൻപത് പേരെ നിരീക്ഷണത്തിലാക്കി. കൊറോണ പോസിറ്റീവ് ആയവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *