തൃശൂർ : തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി.മേയർ എം കെ വർഗീസിന് ബോബി ഫാൻസ് കോ ഓർഡിനേറ്റർമാരായ ജോജി എം ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു.ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കുണ്ടംകുളത്തി, കൗൺസിലർ കരോലിൻ ജറീഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഈവനിംഗ് കേരള ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *