ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ചൂട് ഇത്രയും ഉയരുന്നതിന് കാരണം. ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 45.8 ഡിഗ്രി സെല്‍ഷ്യസാണ്. ഈ മാസം അവസാനത്തോടെ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.
2018-05-28
