ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ മോഷണം. ആറ്റിങ്ങലിലെ ഗോഡൗണിലാണ് മോഷണം നടന്നത്. 101 കെയ്‌സ് മദ്യം മോഷണം പോയി.കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നിന്ന് 54 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് വെയര്‍ഹൗസ് മാനേജരെ വിളിച്ചുവരുത്തി സ്‌റ്റോക്ക് എടുത്തപ്പോഴാണ് 101 കെയ്‌സ് മദ്യം ന്ഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. ജീവനക്കാര്‍ കൂടി അറിഞ്ഞുകൊണ്ടുള്ള മോഷണമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.ഗോഡൗണിന്റെ പുറകുവശത്ത് ഷീറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു. ഇത് ഇളക്കി മാറ്റി മദ്യം കെയ്‌സോടെ ചുമന്നുമാറ്റുകയായിരുന്നു. പ്രതികളെ കുറിച്ച്‌ പോലീസിന് സൂചനകള്‍ ലഭിച്ചു. അറസ്റ്റ്് അടക്കമുള്ള നടപടികള്‍ വൈകാതെയുണ്ടാകും.സംഭവത്തില്‍ എക്‌സൈസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *