ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ യെല്ലോ ഫംഗസും: രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത!

ന്യൂഡല്‍ഹി: കറുപ്പ്, വെളുപ്പ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയാണ് മഞ്ഞ ഫംഗസ് എന്നാണ് റിപ്പോര്‍ട്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രമേഹം, അര്‍ബുദം, എന്നിവയുള്ളവർ പ്രത്യകം ജാഗ്രത പാലിക്കണം. വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോൾ രോഗിക്ക് തുറന്ന മുറിവ് സുഖപ്പെടാന്‍ സമയമെടുക്കുക, പഴുപ്പ്, വൃണം അതീവ ഗുരുതമാകുക, അവയവങ്ങള്‍ തകരാറിലാകുക , നെക്രോസിസ് മൂലം കണ്ണുകള്‍ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *