മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒതുക്കുങ്ങല്‍ സ്വദേശിയാണ് അറസ്റ്റിലായത്. പത്തില്‍ താഴെമാത്രം പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികള്‍ കൂടി പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ഇയാള്‍ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായി പൊലീസ് വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *