ഇന്ത്യയില്‍ കൊവിഡ് ആശങ്ക തുടരുന്നു; ജനങ്ങള്‍ എത്രയും വേഗം വാക്സിന്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എത്രയും വേഗം പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യു.എച്ച്‌..ഒ തെക്കു-കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. ‘ആദ്യം ലഭ്യമായ അവസരത്തില്‍ കൊവിഡ് വാക്സിന്‍ എടുക്കുക. അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അത് തടയാന്‍ കഴിയും. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *