കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളേറ്റിട്ടുണ്ട്. എന്നാല്‍ ഈ പരിക്കുകള്‍ മരണകാരണമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ക്രൂരമായ മര്‍ദനത്തിന് കെവിന്‍ വിധേയനായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനക്ക് ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് നല്‍കൂ. മര്‍ദിച്ച് വെള്ളത്തിലിട്ടതോ അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ വഴുതി വീണതോ ആകാമെന്ന സാധ്യതയും പൊലീസ് മുന്നോട്ടുവെക്കുന്നുണ്ട്.

അതേസമയം, കേസില്‍ ഷാനു അടക്കമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. അതിനിടെ, നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് കുത്തിത്തുറന്ന് പൊലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *