കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കിരീടമോഹികളായ അര്‍ജന്റീനയും ചിലിയും ഇന്ന് നേര്‍ക്കുനേര്‍. പുലര്‍ച്ചെ 2.30നാണ് മത്സരം.  ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കൊളംബിയയോട് സമനില വഴങ്ങിയാണ് അര്‍ജന്റീന വരുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം മികച്ച മധ്യ-മുന്നേറ്റനിര ടീമിനുണ്ട്. പ്രതിരോധത്തില്‍ താരങ്ങള്‍ വേണ്ടത്ര പ്രതിഭ പുറത്തെടുക്കാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയുമാകും മുന്നേറ്റത്തില്‍. അഗ്യൂറോയുടെ സേവനവും ലഭ്യമാകും. മികച്ച മുന്നേറ്റനിരയാണ് അര്‍ജന്റീനയുടെ പ്രധാന കരുത്ത്. മിഡ്ഫീല്‍ഡര്‍ ആര്‍തുറോ വിദാലാകും ചിലിയുടെ കുന്തമുന.  1993 ന് ശേഷം അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്കയില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. 2021-ല്‍ ഒരു വിജയം പോലും നേടാനാകാതെയാണ് ചിലി ഇന്ന് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *