പാലക്കാട്: പത്ത് വര്‍ഷം യുവതിയെ കാമുകന്‍ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ പൊലീസ് വനിതാ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. സജിതയും റഹ്മാനും പറഞ്ഞത് ശരിയാണെന്നും, സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. സാഹചര്യത്തെളിവുകളും, മൊഴികളും പുന:പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നെന്മാറ സി ഐയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും, സത്യസന്ധമായ കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്നും റഹ്മാനും സജിതയും പറഞ്ഞു.

‘ഇനിയെങ്കിലും ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം.എന്റെ ഇക്കയുടെ പേരില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. എന്തിന് കേസെടുത്തെന്ന് എനിക്കറിയണം. എന്റെ ഇഷ്ടത്തോടെയാണ് അവിടെ ജീവിച്ചത്. ഞാന്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മിഷന്‍ എന്ന് പറയുന്നത് വനിതകളെ സംരക്ഷിക്കാനാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ ആരെങ്കിലും എന്നെ സംരക്ഷിക്കുമോ? ഇക്കയാണ് എന്റെ സംരക്ഷണം.’-സജിത പറഞ്ഞു. അതേസമയം വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് നേരത്തെ വനിതാ കമ്മിഷന്‍ റഹ്മാന്റെ പേരില്‍ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *