LATEST | യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ;  ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില  തൃപ്തികരം

Evening Kerala news | പെരിന്തല്‍മണ്ണയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിനു പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പോലീസ്. ദൃശ്യയെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റ സഹോദരി ദേവശ്രീയുടെ നില ഇപ്പോൾ തൃപ്തികരമാണെന്നാണ് മൗലാനാ ആശുപത്രി അധികൃതർ ഈവനിംഗ് കേരളയോട് പ്രതികരിച്ചു. ദേവശ്രീയെ ഒരു സർജറിക്ക്‌ ശേഷം ഇപ്പോൾ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെ 8 മണിയോടെയാണ് പ്രതി വിനീഷ്(21), ദൃശ്യ(21) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ടാം നിലയിലുള്ള മുറിയിലെത്തി കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേൽക്കുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ ഉടമസ്ഥയിലുള്ള പെരിന്തൽമണ്ണയിലെ കടയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയെന്ന് സംശയിക്കുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *