ജയ്പൂർ : രാജസ്ഥാനിൽ നായയുടെ കാലുകൾ മഴു ഉപയോഗിച്ച് വെട്ടിമാറ്റി ക്രൂരത. അൽവാറിലാണ് സംഭവം. നാല് പേർ ചേർന്നാണ് വളർത്തുനായയോട് ഈ കൊടും ക്രൂരത കാണിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ മിഥ്യ മീന, ബാബു മീന, ക്രിപാൽ മീന, സോനു എന്നിവർത്തെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ നായയെ മോഷ്ടിച്ചുകൊണ്ട് വന്നാണ് അക്രമികൾ ഈ ക്രൂരത പ്രവർത്തിച്ചത്. തങ്ങളുടെ ആടിനെ കൊന്നുവെന്നു ആരോപിച്ച് കുടുംബാംഗങ്ങൾ കൂടിയായ നാല് പേർ മഴു ഉപയോഗിച്ച് നായയുടെ കാലുകൾ വെട്ടിമാറ്റുകയായിരുന്നു. കാലുകൾ വെട്ടി മാറ്റി രണ്ട് മണിക്കൂറുകൾക്ക് ശേഷം രക്തം വാർന്നാണ് അത് ചത്തത്. ഇതിനിടെ നായയുടെ ഉടമ അതിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ തടയുകയായിരുന്നു.

അക്രമികളുടെ ആടിനെ കടിച്ച് കൊന്നത് തെരുവ് നായ്ക്കളാണെന്ന് നായയുടെ ഉടമ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കാലുകൾ വെട്ടിമാറ്റിയതിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തത് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

3 Comments

  1. എന്തിനാ അതിനോട് ഇങ്ങനെ ചെയ്യുന്നത് അതിനും ഒരു ജീവൻ ഉണ്ടെന്ന് മനസ്സിലാക്കണം

  2. ആ നാറികൾക്ക് ഉളുപ്പില്ലാത്ത മിണ്ടാ പ്രാണി അല്ലെ അവർ ചെയ്തത്

  3. ഇവനൊന്നും മനുഷ്യൻ അല്ല

Leave a Reply to A𝒃𝒊𝒏𝒂𝒚𝒂 𝒄𝒉𝒂𝒏𝒅𝒓𝒂𝒏 Cancel reply

Your email address will not be published. Required fields are marked *