പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ നായകൻ

പൃഥ്വിരാജ് സുകുമാരൻ സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിൻറെ വിശദാംശങ്ങൾ പുറത്ത്. ‘ബ്രോ ഡാഡി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും മോഹൻലാൽ നായകനായി അഭിനയിക്കും. മലയാളത്തിലെ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൻറെ വിശദാംശങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *