മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി. ആറു ഗോളുകള്‍ പിറന്ന മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്റെ ജയം. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളാണ് ജര്‍മനിയുടെ അക്കൗണ്ടിലെത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. തുടര്‍ന്നു ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇരു ടീമിന്റെയും പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *