തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപെട്ടിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.പ്രണയത്തെ തുടര്‍ന്ന് അര്‍ച്ചന സുരേഷിനൊപ്പം വീടു വിട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിഴിഞ്ഞം പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുരേഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *