കിരണിനെ ഇന്ന് വിസ്മയയുടെ വീട്ടിലെത്തിക്കും, കുറ്റപത്രം ഉടന്‍

കൊല്ലം:വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും നിലമേലെ വീട്ടില്‍ വെച്ച്‌ കിരണ്‍കുമാര്‍ മര്‍ദ്ദിച്ചിരുന്നു. അതേസമയം കിരണിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

വിസ്മയയുടെ മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതിന്‍റെ ഭാഗമായി പരമാവധി വേഗത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. രാവിലെ തന്നെ അന്വേഷണ സംഘം കിരണ്‍ കുമാറുമായി നിലമേലെ വിസ്മയയുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തും. ജനുവരിയില്‍ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലാണ് തെളിവെടുപ്പ്. ഇതും സ്ത്രിധന പീഡനത്തിന്‍റെ പരിതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *