ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ബാക്കി നാല് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ജമ്മു കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.രാജ്‌പോര പ്രദേശത്തെ ഹാൻജിൻ ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *