ക​ണ്ണൂ​ര്‍: ചാ​ലാ​ട് കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രിയെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. രാ​ജേ​ഷ് – വ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. കേസിൽ കുട്ടിയുടെ ‘അമ്മ കു​ഴി​ക്കു​ന്ന് സ്വ​ദേ​ശി വാ​ഹി​ദയെ പോലീസ് അറസ്റ്റ് ചെയ്തു. കു​ട്ടി​യെ വാ​ഹി​ദ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. മകളെ വാഹിദ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്. സംഭവത്തിന് മുന്നേ ഭര്‍ത്താവുമായി വാഹിദ കലഹത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം ഇയാള്‍ പുറത്തുപോയി. തിരികെ വന്നപ്പോള്‍ വാഹിദ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു കൂട്ടി വാതില്‍ തുറന്നപ്പോഴാണ് മകളെ അഭോധാവസ്ഥയില്‍ കാണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.അയല്‍വാസികളുമായി അടുത്ത ബന്ധമൊന്നും ഈ കുടുംബം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് പൊലീസ് വിശദമായ അന്വേഷണം തന്നെ കേസില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *