കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുപേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. അതേസമയം ഒപി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയും 14നു രാത്രി ഏഴുമണി മുതല്‍ രാത്രി 9 വരെയും 18, 19 തീയതികളില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്‌റ്റേറ്റ് നിപാ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കേണ്ട ഫോൺ : 0495-2381000

Leave a Reply

Your email address will not be published. Required fields are marked *