തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.സംഭവത്തില്‍ ചാലിശ്ശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പുണ്ടെന്നും സ്പീക്കര്‍ എം ബി രാജേഷും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *