കേരളാ ബ്ലാസ്‌റ്റേര്‍സ് താരം റിനോ ആന്റെ ടീമില്‍ നിന്നും വിടവാങ്ങി. ബംഗളൂരു എഫ് സിയിലേക്കാണ് താരം കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിലൂടെ റിനോ ആന്റോ തന്നെയാണ് ടീം വിടുന്ന കാര്യം പുറത്തുവിട്ടത്.മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണക്കും സ്നേഹത്തിനും നന്ദി.- റിനോ ഫേസ്ബുക്കില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *