തെക്കന്‍ ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ഓളം രോഗികള്‍ വെന്തുമരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നസിറിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്ന് അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നും നിരവധി രോഗികള്‍ ഇപ്പോഴും ആശുപത്രിയില്‍ കുടുങ്ങികിടക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.അതേസമയം കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *