ന്യൂ ഡൽഹി: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ പരാതി. ക്രിസ്ത്യൻ സംഘടനകളാണ് നടിക്കെതിരെ മഹാരാഷ്ട്ര സിറ്റി പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

തന്റെ ഗർഭകാല അനുഭവങ്ങളെക്കുറിച്ച് കരീന ‘പ്രഗ്നൻസി ബൈബിൾ’ എന്നപേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. ഈ പുസ്തകം ക്രിസ്തിയ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിൻഡോയാണ് പരാതി നൽകിയത്.ബൈബിൾ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും അതിനാൽ കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയിൽ പറയുന്നു. ജൂലൈ ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.

ആമിർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛദ്ദയാണ് കരീനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.1994ൽ ടോം ഹാങ്ക്സ് നായകനായെത്തിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ. അദ്വൈത് ചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‍സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *