സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ . പവന് 200 രൂപയാണ് കൂടിയത് . ഒരു പവൻ സ്വര്‍ണത്തിന് 36,200 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,525 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,817.29 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ നിരക്കിൽ സ്വര്‍ണ വില തുടര്‍ന്നതിന് ശേഷമാണ് വില ഉയര്‍ന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് പവന് 36,000 രൂപയായിരുന്നു വില.ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *