കോഴിക്കോട് : സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി. ദേശീയതലത്തില്‍ സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.47 ശതമാനം കുറഞ്ഞ് 47,450 രൂപയായി. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് സ്വർണ വില കുറയുന്നത്. ബുധനാഴ്‌ച സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ചൊവ്വാഴ്‌ച സ്വര്‍ണവില കൂടിയിരുന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *