കണ്ണൂര്‍: അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ് റമീസ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബെെക്ക് ഇടിച്ചുകയറിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.റമീസിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇയാളും ഉണ്ടായിരുന്നു. പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. പരിസരത്തുള്ള ആളിന്റെ വാഹനം തന്നെയാണ് റമീസിനെ ഇടിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *