കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂര മർദ്ദനം. സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. ഭാര്യ പിതാവിന്റെ കാല് തല്ലിയൊടിക്കുകയും ചെയ്തു. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്.

സ്ത്രീധനം ഒന്നും ചോദിക്കാതെയാണു കഴിഞ്ഞ ഏപ്രിലിൽ ജിപ്സൺ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം തന്നെ ഫ്ലാറ്റു വാങ്ങാൻ വീട്ടിൽനിന്നു സ്വർണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു വഴക്കുണ്ടാക്കി. കഴുത്തിൽ പിടിച്ചു ഞെക്കിയതിന്റെ പാട് കണ്ടു ചോദിച്ചപ്പോഴാണു മകൾ സംഭവം പറഞ്ഞതെന്നും പിതാവ് പറയുന്നു. ഇതിനു പിന്നാലെ ജൂലൈ 16ന് പണം ചോദിച്ചു യുവതിയെയും വീട്ടിലെത്തി പിതാവിനെയും മർദിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. രണ്ടാം വിവാഹമായതിനാൽ അതു കൂടി നഷ്ടമാകാതിരിക്കാനാണ് ആദ്യമൊന്നും പൊലീസിൽ പരാതി നൽകാതിരുന്നത്.പൊലീസിൽ പരാതി നൽകിയപ്പോൾ അത് സ്വീകരിച്ച് റെസീപ്റ്റ് നൽകാനും തയാറായില്ലെന്നും പിതാവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *